cmrparadise77@gmail.com +91 9446 474 444 | +91 9446 475 555 | +91 9744 475 555
blogImage
Share

CMR ന്റെ മാത്രം പ്രത്യേകത - ചുരുങ്ങിയ അഡ്വാന്‍സ്, ബാക്കി ലോണ്‍ സൗകര്യം

നിങ്ങള്‍ സി.എം.ആര്‍ ഡവലപ്പേഴ്‌സില്‍ നിന്ന് വില്ല വാങ്ങുമ്പോള്‍ ബുക്കിംഗ് സമയത്ത് അഡ്വാന്‍സ് 2 ലക്ഷം മാത്രം നല്‍കിയാല്‍ മതി. താക്കോല്‍ നല്‍കുമ്പോള്‍ ഒന്നുകില്‍ ബാക്കി തുക നല്‍കുകയോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ബാക്കി തുകയ്ക്ക് ബാങ്ക് ലോണ്‍ സൗകര്യം ലഭ്യമാക്കുകയോ ചെയ്യാം. CMR ഡവലപ്പേഴ്‌സിന്റെ വില്ല പ്രൊജക്ടുകള്‍ മിക്ക ബാങ്കുകളും ലോണിനായി അപ്രൂവ് ചെയ്തിട്ടുള്ളവയാണ്. താഴെ പറയുന്നവയാണ് അവയില്‍ പ്രധാനം.

SBI, VIJAYA BANK, CANARA BANK, SYNDICATE BANK, FEDERAL BANK, AXIS BANK, HDFC BANK

ഇതില്‍ ഏതെങ്കിലും ബാങ്കില്‍ നിന്ന് ലോണ്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഞങ്ങള്‍ തന്നെ ചെയ്തു തരുന്നതാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റ് ബാങ്കില്‍ നിന്നാണ് ലോണ്‍ ആവശ്യം എങ്കില്‍ നിങ്ങള്‍ക്ക് സ്വയമായി അവിടെ നിന്നും ലോണ്‍ എടുക്കാം. നിലവില്‍ ലോണിന്റെ  ഇന്ററസ്റ്റ് റേറ്റ് 8.25% ആണ്. ഇത് ഡിമിനിഷിങ്ങ് ആണ്. എന്‍.ആര്‍.ഇ.ക്കാര്‍ക്ക് 60 വയസ്സ് വരെയും ഇന്ത്യയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 70 വയസ്സ് വരെയുമാണ് ലോണിന്റെ കാലാവധി. ബാങ്കില്‍ നിന്ന് മാക്‌സിമം 30 വര്‍ഷം ആണ് ലോണ്‍ കൊടുക്കുന്നത്. 30 ലക്ഷം രൂപ ലോണ്‍ കിട്ടണമെങ്കില്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 40000/ രൂപയും വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് 50000/ രൂപയും ശമ്പളം വേണം. ഒന്നുകില്‍ ഒറ്റയ്ക്കായിട്ടോ അല്ലെങ്കില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും കൂടി സംയുക്തമായോ നിശ്ചിത വരുമാനം ആയാലും മതി. ലോണ്‍ എടുത്താല്‍ 24 മണിക്കൂറിനുശേഷം എപ്പോള്‍ വേണമെങ്കിലും ലോണ്‍ ക്ലോസ് ചെയ്യാം. അല്ലെങ്കില്‍ നിങ്ങളുടെ കൈയ്യില്‍ ഉണ്ടാകുന്നതിന് അനുസരിച്ച് ബാങ്കില്‍ ലോണ്‍ തുക കുറയ്ക്കാം. ലോണ്‍ എടുത്തിട്ട് ബാക്കി അടക്കാന്‍ എത്ര തുകയുണ്ടോ ആ തുകയ്ക്ക് മാത്രം പലിശ അടച്ചാല്‍ മതി. 30 ലക്ഷം രൂപ ലോണ്‍ എടുത്താല്‍ 15 വര്‍ഷത്തേക്ക് എടുത്തിട്ട് 1 മാസം കഴിഞ്ഞ് ലോണ്‍ ക്ലോസ് ചെയ്താലും പെനാല്‍ട്ടിയോ പിഴയോ ഇല്ല. നിങ്ങളുടെ കൈയ്യില്‍ പണം ആകുകയാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ കൈയ്യിലുള്ള തുക ലോണിനടയ്ക്കാം. അത് കിഴിച്ചുള്ള തുകയ്ക്ക് പലിശ അടച്ചാല്‍ മതി

ലോണ്‍ ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍

1.     Biodata
2.     Completed Housing Loan Application Form - 1 Set
3.     Passport size Photographs - 4 Nos.
4.     Photo Identity Proof    

5.     Copy of Identity Card issued by employer.
6.     Last one year Salary A/c Statement - Abroad or India
7.     If any previous bank loan exists in India or abroad, then loan account statement for last one year
8.     Salary slip for last 6 months
9.     All documents should be self attested. Applicable only for NRI's
10.    Opening of NRO & NRE account with the bank
11.    Passport, first page, last page
12.    Visa Copy 
13.    Copy of valid work VISA / work contract
14.    Salary Certificate attested by Indian Embassy
15.    Power off Attorney attested by Indian Embassy/ Notarised
16.    Any other document as demanded by the bank from time to time


ബാങ്കില്‍ നിന്ന് ലോണ്‍ തരുന്നത് നിങ്ങള്‍ വാങ്ങിക്കുന്ന വീടിന്റെ ഈടിന്മേല്‍ ആണ്. അതിന്റെ റീപെയ്‌മെന്റിനുള്ള സാമ്പത്തിക സ്രോതസ്സ് നിങ്ങള്‍ക്കുണ്ട് എന്നതിന്റെ തെളിവിനായിട്ടാണ് സാലറി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. ഇപ്പോള്‍ ലോണ്‍ പ്രൊട്ടക്ഷന്‍ സ്‌കീം ലഭ്യമാണ്. 30 ലക്ഷം രൂപ ലോണ്‍ എടുത്ത് ലോണ്‍ ക്ലോസ് ചെയ്യുന്ന സമയത്ത് സ്‌കീമിലൂടെ വീണ്ടും 30 ലക്ഷം രൂപ നിങ്ങള്‍ക്ക്  തിരിച്ച് നല്‍കുന്ന പദ്ധതി. ഇപ്രകാരം ലോണിന്റെ ഇ.എം.ഐ. അടക്കുന്ന തുകയുടെ 8% - 10% തുക SIP (Systematic Investment Plan) ല്‍ അടച്ചാല്‍ 20 വര്‍ഷമാകുമ്പോള്‍ ലോണ്‍ എടുത്ത അതേ തുക നിങ്ങല്‍ക്ക് തിരിച്ച് കിട്ടും. അതു പോലെ, അപകട ഇന്‍ഷൂറന്‍സ് വഴി ലോണ്‍ എടുക്കുന്ന ആള്‍ക്ക് ലോണ്‍ കാലാവധിക്കുള്ളില്‍ അപകടം സംഭവിച്ചാല്‍ ലോണ്‍ തുക മുഴുവനും ഇന്‍ഷൂറന്‍സ് കമ്പനി അടക്കുന്നതാണ്. (ബാങ്ക് ലോണ്‍ സംബന്ധമായി മേല്‍പ്പറഞ്ഞ വിവരങ്ങളില്‍ സമയാസമയങ്ങളില്‍ മാറ്റം വന്നേക്കാവുന്നതാണ്)

Share